Surprise Me!

ജിത്തു കേസിൽ പോലീസ് 3 പേരെ കൂടി ചോദ്യം ചെയ്തു | Oneindia Malayalam

2018-01-22 411 Dailymotion

കുരീപ്പള്ളിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ ചുട്ടുകൊന്ന കേസില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തു. റിമാന്റില്‍ കഴിയുന്ന മാതാവ് ജയമോളെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് പരവൂര്‍ കോടതിയില്‍ ആവശ്യപ്പെടും. ഇതുവരെ പോലീസ് ചോദ്യം ചെയ്തത് 13 പേരെയാണ്. ജയമോള്‍ ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണരീതി മാറ്റാനാണ് പോലീസ് തീരുമാനം. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി ശാസ്ത്രീയ അന്വേഷണ രീതി സ്വീകരിക്കും. ജയമോളുടെ മാനസികാരോഗ്യം പരിശോധിക്കാന്‍ തീരുമാനിച്ച പോലീസ് കസ്റ്റഡിയില്‍ ലഭിക്കുന്ന അവരുമായി തിരുവനന്തപുരത്തേക്ക് പോകും. ഒടുവില്‍ ചോദ്യം ചെയ്തത് നാട്ടുകാരായ മൂന്ന് പേരെയാണ്. കുടുംബാംഗങ്ങളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ നാട്ടുകാരായ മൂന്ന് പേരെയാണ് ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തന്നെയാണ് ഈ മൂന്നു പേരും നല്‍കിയത്.ഇതുവരെ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ചായിരിക്കും ജയമോളൈ ഇനി ചോദ്യം ചെയ്യുക. കൂട്ടുപ്രതികളുണ്ടോ എന്നാണ് പോലീസ് ഇപ്പോഴും സംശയിക്കുന്നത്. അക്കാര്യത്തിലുള്ള വ്യക്തതയ്ക്ക് വേണ്ടി നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് തുടങ്ങിയ ശാസ്ത്രീയ പരിശോധന നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്.

Buy Now on CodeCanyon